പത്തനംതിട്ട മീഡിയയുടെ വാര്‍ത്ത അധികൃതരുടെ കണ്ണു തുറപ്പിച്ചു ; പൈപ്പ് പൊട്ടലിന് പരിഹാരം

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട മീഡിയയുടെ വാര്‍ത്ത അധികൃതരുടെ കണ്ണു തുറപ്പിച്ചു. വാര്‍ത്തകള്‍ക്ക് പിന്നാലെ തകര്‍ന്ന പൈപ്പ് പുനരുദ്ധരിച്ച് ജല അതോറിറ്റി അധികൃതര്‍. ഇന്നലെ പുലര്‍ച്ചെ മാമുക്ക് കണ്ണന്താനത്തു പടിയില്‍ തകര്‍ന്ന കുടിവെള്ള വിതരണ പൈപ്പാണ് ജീവനക്കാരെത്തി പുനരുദ്ധാരണം നടത്തിയത്‌. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റോഡു നിര്‍മ്മാണം തുടങ്ങിയതോടെ കുടിവെള്ള വിതരണ പൈപ്പുകള്‍ തകരുന്നത് തുടര്‍ക്കഥയായിരുന്നു. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ‘പത്തനംതിട്ട മീഡിയ’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ തന്നെ ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തി പൊട്ടിയ പൈപ്പുകള്‍ മാറ്റി കുടിവെള്ള വിതരണം സുഗമമാക്കിയത്‌. റാന്നി മേജര്‍ കുടിവെള്ള വിതരണ പൈപ്പില്‍ നിന്നും ആഭാഗം, ഭഗവതികുന്ന് തുടങ്ങിയ മേഖലകളിലെ നൂറ്റിയന്‍പതോളം ഗാര്‍ഹിക കണക്ഷനുകളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് തകര്‍ന്നത്. കണ്ണന്താനത്തു പടിയില്‍ അടിക്കടി പൈപ്പുകള്‍ പൊട്ടുന്നതു മൂലം ഇവിടെ വലിയ വെള്ളക്കെട്ടും രൂപപെട്ടിരുന്നു. കാല്‍നടയാത്രയും വാഹനയാത്രയും ഏറെ ദുഷ്‌ക്കരം പിടിച്ചതായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...