റാന്നി : റോഡിന്റെ ഉദ്ഘാടനം നടത്തി. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ പുതിയതായി കോൺക്രീറ്റ് ചെയ്തു നവീകരിച്ച സൈലന്റ് വാലി – പുഴിക്കുന്ന് റോഡിന്റെ ഉദ്ഘാടനം നടത്തി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറാണ് റോഡ് നാട്ടുകാര്‍ക്കായി തുറന്നു നല്‍കിയത്. റോഡിന്റെ ശോചനീയവസ്ഥകാരണം ഈ പ്രദേശത്തേയ്ക്കു വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ പോലും വരാത്ത സ്ഥിതിയിലായിരുന്നു. റോഡിന്റെ നിര്‍മ്മാണത്തോടെ പ്രദേശത്തെ നൂറുകണക്കിനാളുകളുടെ യാത്രാ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാണുണ്ടായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ചാക്കോ വളയനാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍. ബിനോജ് ചിറക്കൽ, മോളി മാത്യു, അച്ചൻകുഞ്ഞ് തെങ്ങുംത്തോട്ടത്തിൽ, ഗോമതി അമ്മ, ലിജു, ജിനു എന്നിവർ പ്രസംഗിച്ചു.
സൈലന്റ് വാലി – പുഴിക്കുന്ന് റോഡിന്റെ ഉദ്ഘാടനം നടത്തി
RECENT NEWS
Advertisment




























