പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റുന്നു ; 11 കോടി 18 ലക്ഷം രൂപയുടെ പുതിയ പദ്ധതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സെപ്റ്റംബര്‍ 25നാണ് പദ്ധതിയുടെ ഉദ്ഘാടനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കിഫ്ബി വഴിയുള്ള 11.18 കോടി രൂപയുടേതാണ് പദ്ധതി.പൈപ്പുകളുടെ കാലപ്പഴക്കം കാരണം നഗരസഭാ പ്രദേശത്തെ ജലവിതരണത്തിന് പലപ്പോഴും തടസം നേരിട്ടിരുന്നു. പഴയ പൈപ്പുകള്‍ മാറ്റി 500 എംഎം ഡിഐ പൈപ്പ് മുതല്‍ 110 പിവിസി വരെ 23 കിലോമീറ്റര്‍ ദൂരമുള്ള വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത്. പുതിയ പൈപ്പുകള്‍ ലഭ്യമായിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട നഗരസഭാ പ്രദേശത്തെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്. ജില്ലയിലെ മന്ത്രി കൂടിയായ വീണാ ജോര്‍ജിന്റെ ശ്രമഫലമായാണ് വലിയൊരു പ്രശ്നത്തിന് പരിഹാരമാകുന്നത്. മന്ത്രിയുടെ നിരന്തര ശ്രമഫലമായാണ് തടസങ്ങള്‍ നീക്കി വലിയ തുക കിഫ്ബി വഴി ലഭ്യമാക്കിയത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്നതാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകള്‍ കൂടെക്കൂടെ പൊട്ടുക പതിവായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച മുമ്പാണ് സിവില്‍ സ്റ്റേഷന് മുമ്പില്‍ പൈപ്പ് പൊട്ടി വലിയ ഗര്‍ത്തം രൂപപ്പെട്ടത്. രാവിലെ വന്ന ലോറി ഇവിലെ മറിയുകയും ചെയ്തിരുന്നു. പുതിയ പൈപ്പ് സ്ഥാപിക്കുന്നതോടെ പഴയ പൈപ്പിലൂടെയുള്ള ജലപ്രവാഹം വിശ്ച്ചേദിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...