കാപ്പനെ ജയിപ്പിക്കാനുള്ള ശ്രമത്തില്‍ ജോസഫ് വിഭാഗം ; ജോസ് കെ. മാണിക്കെതിരെ ശക്തമായ പ്രചരണം

For full experience, Download our mobile application:
Get it on Google Play

പാലാ : ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്ന പാലായിൽ മാണി സി.കാപ്പനെ വിജയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ജോസ് വിഭാഗത്തെ പരാജയപ്പെടുത്താൻ എല്ലാ ആയുധങ്ങളും പുറത്തെടുക്കാൻ തന്നെയാണ് ജോസഫ് വിഭാഗത്തിന്റെ  തീരുമാനം. മാണി സി. കാപ്പൻ ആണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത്കൊണ്ട് തന്നെ അരയും തലയും മുറുക്കി ജോസഫ് വിഭാഗം രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

ജോസ് കെ.മാണി തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തുന്ന സാഹചര്യത്തിൽ ഏത് വിധേനയും ജോസ് കെ.മാണിയെ തോൽപ്പിക്കാൻ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. പാലായിൽ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ സജീവമായി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പൻ ചുരുങ്ങിയ കാലയളവിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകൾ മുതലെടുക്കാൻ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ട്. യു.ഡി.എഫിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പല വിട്ടുവീഴ്ചയ്ക്കും ജോസഫ് വിഭാഗം തയ്യാറായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...