മന്ത്രി എ.കെ ബാലന് പകരം ഭാര്യ ഡോ.പി കെ ജമീല തരൂരില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മന്ത്രി എ.കെ ബാലന് പകരം ഭാര്യ ഡോ.പി കെ ജമീല തരൂരില്‍ മത്സരിച്ചേക്കും. ഡോ കെ പി ജമീലയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്. ഇന്ന് ചേരുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. മുന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടറായ ജമീല നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. ബാലന്‍ നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം.

പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ. കെ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിപിഎമ്മിന്‍റെ ഉറച്ച കോട്ടയാണിത്. 2008 ലെ നിയമസഭ പുനര്‍നിര്‍ണയത്തിലാണ് തരൂര്‍ മണ്ഡലം നിലവില്‍ വന്നത്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, കാവശേരി, കോട്ടായി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശി, പുതുക്കോട്, തരൂര്‍, വടക്കാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊളളുന്ന തരൂരില്‍ നിന്ന് 2011ല്‍ പാലക്കാട് ജില്ലയിലെ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയായിരുന്നു എ കെ ബാലന്റെ വിജയം. 2016ല്‍ 23,068 വോട്ടിനായിരുന്നു ബാലന്‍ വിജയിച്ചത്.

ഒന്നും, രണ്ടും കേരളനിയമസഭകളില്‍ മാവേലിക്കരയില്‍ നിന്നും മൂന്നാം നിയമസഭയില്‍ പന്തളത്തുനിന്നും ഉള്ള സിപിഎം എംഎല്‍എയായ പി.കെ. കുഞ്ഞച്ചന്‍റെ മകളാണ് ഡോ. പി.കെ ജമീല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...