ഒരു വടി വീണുകിട്ടിയെന്ന് കരുതി അടിക്കേണ്ട സംഘടനയല്ല സമസ്ത : പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു വടി വീണുകിട്ടിയെന്ന് കരുതി അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും സമസ്തക്കെതിരായ പ്രചാരണങ്ങള്‍ പരിധി വിടുന്നതായും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാര്‍ പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ വിവാദം തുടരുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി സമസ്തയെ പിന്തുണച്ചത്.

പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ചരിത്രം അറിയാവുന്നവര്‍ക്ക് അക്കാര്യം അറിയാം. എഞ്ചിനീയറിങ് കോളേജ് ഉള്‍പ്പെടെ സ്ഥാപിച്ച്‌ വിദ്യാഭ്യാസ മേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയ സംഘടനയാണ് സമസ്ത. സമസ്തക്കെതിരെ ഇപ്പോള്‍ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുന്ന രീതിയിലാണ്. അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പെരിന്തല്‍മണ്ണയിലെ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം. പരിപാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം വാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. പിന്നാലെ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകരോട് പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് എന്തിനാണെന്ന് ചോദ്യം ഉന്നയിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്നായിരുന്നു സംഘാടകരോട് മുസ്ല്യാര്‍ ചോദ്യം ഉന്നയിച്ചത്. നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...