അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പിനിയില്‍ 550 കിടക്കകളുടെ കോവിഡ്​ ചികിത്സ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡിന്റെ മൂന്നാംതരംഗത്തെ നേരിടാന്‍ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തി സംസ്​ഥാനം. പാലക്കാട്​ പെരുമാട്ടിയില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പിനിയില്‍ കോവിഡ്​ ചികിത്സ കേന്ദ്രം ആരംഭിച്ചു. 550 കിടക്കകളുടെ സൗകര്യമാണ്​ ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന്​ സര്‍ക്കാര്‍ അറിയിച്ചു.

20 വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്​ പ്ലാന്റ്​. ഇവിടുത്തെ അടിസ്​ഥാന സൗകര്യ​ങ്ങള്‍ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്​ഥാന്‍ കൊ​ക്കകോള ബിവറേജസ്​ ലിമിറ്റഡ്​ കെട്ടിടം ജില്ല ഭരണകൂടത്തിന്​ വിട്ടുനല്‍കുകയായിരുന്നു.

35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഓക്സിജന്‍ സൗകര്യമുള്ള 100 കിടക്കകള്‍, വെന്‍റിലേറ്റര്‍ സൗകര്യമുള്ള 20 കിടക്കകള്‍, 50 ഐ.സി.യു കിടക്കകള്‍ എന്നിവ സജ്ജമാക്കി. എയര്‍ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകള്‍, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്​ ഒ.പി, ഫാര്‍മസി എന്നിവയും തയ്യാറാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്​ബുക്കിലൂടെ അറിയിച്ചു.

നാലാഴ്ച കൊണ്ട് 1.10 കോടി ചെലവിലാണ് നിര്‍മ്മിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 80 ലക്ഷം രൂപ ഇതിലേക്ക്​ നല്‍കി. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...