ആസൂത്രണ ബോര്‍ഡ് അംഗത്വ വിവാദത്തില്‍ പ്രതികരണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാന ആസൂത്രണബോര്‍ഡ് പാര്‍ട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിന് പിന്നിലെ വിവാദത്തില്‍ പ്രതികരിച്ച്‌ സന്തോഷ് ജോര്‍ജ് കുളങ്ങര. ആസൂത്രണ ബോര്‍ഡ് അംഗമാകുന്നതിനെക്കുറിച്ച്‌ അറിയാന്‍ ജോസ് കെ മാണി വിളിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചത്. ടൂറിസം മേഖലയില്‍ പരിചയമുള‌ളവരെയായിരുന്നു അംഗമാക്കേണ്ടിയിരുന്നതെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ സിപിഎം താല്‍പര്യത്തില്‍ ആസൂത്രണ ബോര്‍ഡില്‍ നിയമിച്ച ശേഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന പേരില്‍ അവതരിപ്പിക്കുകയാണെന്ന് പാര്‍ട്ടിയില്‍ വലിയ വിവാദമുണ്ടായിരുന്നു, ഇതിലാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം. താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്നും പാര്‍ട്ടികള്‍ തന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മുഴുവന്‍ സമയ അംഗത്തെ കേരള കോണ്‍ഗ്രസ് എം ചോദിച്ചു. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസ് താല്‍പര്യമെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആസൂത്രണബോര്‍ഡിലെടുത്ത ശേഷം പാര്‍ട്ടിയുടെ മേല്‍ അവകാശം അടിച്ചേല്‍പ്പിച്ചു എന്ന വിമര്‍ശനം കേരള കോണ്‍ഗ്രസ് അണികളിലുണ്ട്.

തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തിട്ടില്ലെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര അറിയിച്ചത്. സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം വിഗഗ്ദ്ധാംഗമായി ഡോ.പി.കെ ജമീല ഉള്‍പ്പടെ നാല് പേരെയും പാ‌ര്‍ട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോര്‍ജ് കുളങ്ങരയുള്‍പ്പ‌ടെ മൂന്നുപേരെയുമാണ് നിയമിച്ചത്. മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലന്റെ ഭാര്യയാണ് ജമീല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...