ലോൺ എടുക്കാൻ പ്ലാനുണ്ടോ? സിബിൽ സ്കോർ എത്ര വേണം, വായ്പ എടുക്കും മുൻപ് അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ ലോൺ കിട്ടാൻ വേണ്ട മികച്ച സിബിൽ സ്കോർ എത്രയാണ്? വായ്പ എടുക്കാൻ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ നിർബന്ധമായും ഇത് അറിഞ്ഞിരിക്കണം. കാരണം, വായ്പ എടുക്കാൻ ബാങ്കിലെത്തുമ്പോൾ പലപ്പോഴും വില്ലനാകുന്നത് സിബിൽ സ്കോറാണ്. ലോൺ ലഭിക്കുമ്പോ ഇല്ലയോ എന്ന് പോലും നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ. ഒരു നല്ല ക്രെഡിറ്റ് സ്കോർ സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്, കുറഞ്ഞ സിബിൽ സ്കോർ ആണെങ്കിൽ ലോൺ കിട്ടാൻ പ്രയാസമായിരിക്കും.

എന്താണ് സിബിൽ സ്കോർ?
ക്രെഡിറ്റ് സ്കോർ എന്നത് 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ്. കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോർ കണക്കാക്കുന്നത്.ക്രെഡിറ്റ് സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും .

എന്താണ് നല്ല ക്രെഡിറ്റ് സ്കോർ?
ഒരു നല്ല ക്രെഡിറ്റ് സ്കോർ സാധാരണയായി 720 മുതൽ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളത് വേഗത്തിലുള്ള ലോൺ ലഭിക്കാൻ എളുപ്പമാക്കും. 600-ന് താഴെ ക്രെഡിറ്റ് സ്കോറുള്ളത് ലോൺ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. 600 – 699 നും ഇടയിൽ സിബിൽ സ്കോർ വലിയ കുഴപ്പമില്ലാത്തതാണ്. 700 – 799 വരെ ഉള്ളത് മികച്ച ക്രെഡിറ്റ് സ്കോറാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഇപ്പോഴും സാമ്പത്തിക സ്ഥിരതയെ സൂചിപ്പിക്കുന്നു, കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുമെന്നതിനുള്ള അടയാളം കൂടിയാണ് ക്രെഡിറ്റ് സ്കോർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...