ശമ്പളത്തില്‍ നിന്നും മാറ്റിവെച്ച ഒരു ലക്ഷം രൂപ മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്ക് കൈമാറി തോട്ടംതൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ശമ്പളത്തില്‍ നിന്നും മാറ്റിവെച്ച ഒരു ലക്ഷം രൂപ മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്ക് കൈമാറി തോട്ടംതൊഴിലാളികള്‍. മാട്ടുപ്പെട്ടി എസ്റ്റേറ്റ് തൊഴിലാളികളാണ് ശേഖരിച്ച തുക കഴിഞ്ഞ ദിവസം മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്കായി നല്‍കിയത്. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ കീഴില്‍ ജോലിചെയ്യുന്ന മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളികളും മനേജ്മെന്റ് ജീവനക്കാരുമാണ് മേഴ്‌സിഹോമിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പണം നല്‍കിയത്.

മാട്ടുപ്പെട്ടി എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ പിഡി നാണയ്യയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നേരിട്ടെത്തിയാണ് ശമ്പളത്തില്‍ നിന്നും മാറ്റിവെച്ച 1 ലക്ഷം രൂപ അന്തേവാസികള്‍ക്ക് നല്‍കിയത്. വാട്ടര്‍ പ്യൂരിഫയറും 25 മെത്തകളും വാങ്ങുന്നതിനുമാണ് പണം നല്‍കിയത്. രാവിലെ മേഴ്‌സി ഹോമിലെത്തിയ തൊഴിലാളികളും ജീവനക്കാരും അന്തേവാസികളോടൊപ്പം ഒരു ദിവസം ചിലവഴിച്ചു. അരിയും പലവ്യഞ്ജന സാധനങ്ങളും സഹിതമാണ് തൊഴിലാളികള്‍ അന്തേവാസികളെ കാണാന്‍ എത്തിയത്.

അസി. മാനേജര്‍ മനീഷ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ജെസി ആന്റെണി, വെല്‍ഫയര്‍ ഓഫീസര്‍ റോയിസണ്‍ ജോസഫ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്‍ വര്‍ഷങ്ങളിലും തൊഴിലാളികള്‍ ശേഖരിച്ച തുകയില്‍ നിന്നും മേഴ്‌സി ഹോമിന് ബാര്‍ബര്‍ ഷോപ്പും മാട്ടുപ്പെട്ടി എസ്‌റേറ്റ് അധികൃതര്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...