Wednesday, April 24, 2024 7:27 pm

കർഷക യൂണിയൻ (എം) സംസ്ഥാന പ്രതിനിധി സമ്മേളനം – കർഷക ജ്യോതിപ്രയാണം പാലായിൽ നിന്ന്

For full experience, Download our mobile application:
Get it on Google Play

പാലാ : അധ്വാനവർഗ്ഗത്തിന്‍റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും കാരുണ്യത്തിന്‍റെ മുഖകാന്തിയുള്ള വികസന പ്രവർത്തനങ്ങളും നാടിനു സമ്മാനിച്ച് കേരളാ കോൺഗ്രസ് (എം) പാർട്ടിയെ പടുത്തുയർത്തിയ ദീപ്തസ്മരണാർഹനായ കെ.എം. മാണി സാറിന്‍റെ ഛായാ ചിത്രവും സംവഹിച്ചു കൊണ്ട് തൊടുപുഴയിലെ കർഷക യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനഗരിയിലേക്ക് “കർഷക ജ്യോതി പ്രയാണം” സംഘടിപ്പിക്കുകയാണ്.

പത്ത്, പതിനൊന്ന് തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന കർഷക യൂണിയൻ (എം) സംസ്ഥാന പ്രതിനിധി സമ്മേളത്തിന് മുന്നോടിയായി പത്താം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കെ.എം .മാണി സാർ അന്ത്യവിശ്രമം കൊള്ളുന്ന പാലാ കത്തീഡ്രൽ പള്ളിയിലെ ശവകുടീരത്തിൽ നിന്നും പുറപ്പെടുന്ന “കർഷക ജ്യോതി പ്രയാണം” വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മൂന്നര മണിക്ക് തൊടുപുഴയിലെ സമ്മേളന നഗരിയിൽ എത്തിച്ചേരുന്ന “കർഷക ജ്യോതി പ്രയാണത്തിന് കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻറ് ശ്രീ. റജി കുന്നങ്കോടിന്‍റെ നേതൃത്വത്തിൽ കർഷക യൂണിയൻ നേതാക്കൾ വരവേൽപ്പ് നൽകും.

മാർച്ച് പത്താം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാലായിൽ നിന്നും പുറപ്പെടേണ്ട കർഷക ജ്യോതി പ്രയാണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന മുഴുവൻ കർഷക സുഹൃത്തുക്കളും കർഷക യൂണിയൻ ഭാരവാഹികളും പാർട്ടി നേതാക്കന്മാരും ഒന്നര മണിക്ക് തന്നെ പാലാ കത്തീഡ്രൽ പള്ളി അങ്കണത്തിൽ എത്തിച്ചേരേണ്ടതാണ്. പുതുപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള കർഷക യൂണിയൻ ഭാരവാഹികളും പ്രവർത്തകരും പാലായിൽ നിന്നാരംഭിക്കുന്ന കർഷക ജ്യോതിപ്രയാണത്തിൽ പങ്കു ചേരുന്നതാണന്ന് പാലാ നിയോജക മണ്ടലം ഭാരവാഹികളായ അപ്പച്ചൻ നെടുമ്പള്ളിയും കെ.ഭാസ്കരൻ നായരും അറിയിച്ചു.

സംസ്ഥാന പ്രതിനിധി സമ്മേളനവും കർഷക ജ്യോതിപ്രയാണവും സംബന്ധിച്ച് ആലോചിക്കാൻ കർഷക യൂണിയൻ (എം) നിയോജക മണ്ട ലം നേതൃയോഗം പാലായിൽ നടന്നു. പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.പി. ജോസഫ്, ഡാന്റീസ് കൂനാനിക്കൽ, ജോയി നടയിൽ, കെ.ഭാസ്കരൻ നായർ,ടോമി തകടിയേൽ, അവിരാച്ചൻ കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി...

0
പത്തനംതിട്ട : രാജസ്ഥാനിലെ ബനസ്വാഡിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ...

പന്തളം ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും രാഷ്ട്രീയ വിശദീകരണ യോഗവും...

0
പന്തളം: പന്തളം മണ്ഡലത്തിലെ ബൂത്ത് നമ്പർ ഒന്ന് ,രണ്ട്, മൂന്ന് ,ആറ്...

ആന്ധ്രയില്‍ മുസ്‌ലിം സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും ; തെലുങ്ക് ദേശം പാര്‍ട്ടി

0
വിജയവാഡ : രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമർശത്തില്‍ നിന്ന് വിട്ടുനിന്ന്...

റാന്നി ഉതിമൂട്ടിൽ വീട്ടമ്മക്ക് വാക്സിൻ കുത്തിവെച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു

0
റാന്നി: കോവിഡ് ബൂ‌സ്റ്റര്‍ വാക്സ‌ീൻ എന്ന പേരിൽ വീട്ടമ്മയ്ക്കു കുത്തിവെയ്‌പ്പെടുത്ത യുവാവിനെ...