അവകാശങ്ങൾ നിഷേധിക്കപ്പെടും ; ഹൈക്കോടതയിൽ ഹർജി സമർപ്പിച്ച് ട്രാൻസ്ജെൻഡർ വ്യക്തികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഹർജി നൽകിയിരിക്കുന്നത്. നിയമ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലഭ്യമായിരുന്ന അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നാണ് ഹർജിയിലെ ആരോപണം. ഭേദഗതിയിലൂടെ ലിംഗസ്വത്വം സ്വയം പ്രഖ്യാപിക്കാനുള്ള അവകാശം ഇല്ലാതായതിനെതിരെയാണ് ഹർജി.

ട്രാൻസ്ജെൻഡർ വ്യക്തിയെ നിയമം കൃത്യമായി നിർവചിക്കുന്നില്ലെന്നും ഇതോടെ ചികിത്സ ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ട്രാൻസ്മെൻ, ട്രാൻസ് വുമൻ തുടങ്ങിയ വിഭാഗങ്ങളെ അംഗീകരിക്കാത്ത ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...