തിരുവനന്തപുരം : കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. തുമ്പ ശാന്തിനഗര്‍ മണക്കാട്ടുവിളാകം വീട്ടില്‍ പീലി ഷിബു എന്ന് വിളിക്കുന്ന ഷിബു (45) വിനെയാണ് തുമ്പ പോലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രമാദമായ അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരവെയാണ് പീലി ഷിബു പരോളിനിറങ്ങിയത്. പരോള്‍ കാലാവധി കഴിഞ്ഞിട്ടും ഇയാള്‍ ജയിലിലേയ്ക്ക് മടങ്ങിപ്പോകാതിരിക്കുകയായിരുന്നു. തുമ്പ എസ്.എച്ച്.ഒ ശിവകുമാര്‍, എസ്.ഐ ഇന്‍സമാം, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ ഗോപന്‍, സി.പി.ഒ മനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.
പരോളിലിറങ്ങി മുങ്ങിയ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ പോലീസ് പിടികൂടി
- Advertisment -
Recent News
- Advertisment -
Advertisment