പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുന്‍പ് 20 ശതമാനം സീറ്റ് കൂട്ടിയ 7 ജില്ലകളില്‍, ആവശ്യം അനുസരിച്ചു സര്‍ക്കാര്‍ സ്‌കൂളില്‍ 10 ശതമാനം സീറ്റ് കൂട്ടി. നേരത്ത സീറ്റ് കൂട്ടാത്ത 7 ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 20 ശതമാനം സീറ്റ് കൂട്ടി. സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍ക്കാലിക ബാച്ച്‌ അനുവദിക്കും. സൗകര്യമുള്ള എയ്ഡഡ് സ്‌കൂളിലും 20 ശതമാനം വര്‍ദ്ധനവ്. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങി.

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വര്‍ധിത സീറ്റിലേക്ക് സ്‌കൂള്‍ / കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിച്ച്‌ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കും.

ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നവംബര്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും. നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച്‌ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബര്‍ 22,23,24 തിയ്യതികളിലായി പൂര്‍ത്തീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...