Friday, April 26, 2024 9:44 pm

തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് ; മരയ്ക്കാര്‍ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാള സിനിമ റിലീസിംഗ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തീയറ്റര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 10.30 നാണ് യോഗം. മോഹന്‍ ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തീയറ്ററുകള്‍ നല്‍കണമെന്നതടക്കമുള്ള നിര്‍മാതാക്കളുടെ ഉപാധികള്‍ തീയറ്റര്‍ ഉടമകളുമായുള്ള യോഗത്തില്‍ ചര്‍ച്ചയാകും. ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ ‘മരയ്ക്കാര്‍’ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. വെള്ളിയാഴ്ച മുതലാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തിത്തുടങ്ങിയത്. ചിത്രം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ നിലപാട്.

മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. റിലീസുകള്‍ ഇനിയും ഒടിടിയില്‍ നല്‍കിയാല്‍ സിനിമാ വ്യവസായം തകരുമെന്നും അദ്ദേഹം പറഞ്ഞു. മരയ്ക്കാറിന്റെ റിലീസിംഗ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മാതാവ് ആന്റണിപെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചിൽ സ്വന്തം പങ്കു മറച്ചുവെക്കാൻ : പുതുശ്ശേരി

0
തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും...

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു ; ഇനിയും...

0
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി...

ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മൃതദേഹത്തിലെ പരിക്കുകൾ, ദുരൂഹത

0
ഇടുക്കി: ഇടുക്കി കല്ലാർകുട്ടിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്...

മലയിൻകീഴിൽ ബൂത്തിന് സമീപം പടിക്കെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ പണക്കെട്ട്

0
തിരുവനന്തപുരം: മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍...