പ്ലസ് വണ്‍ പ്രവേശനം : അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി.40 ശതമാനം സീറ്റുകള്‍ മെറിറ്റിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിലെ അപേക്ഷകര്‍ക്കും എട്ടുശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സംവരണം ചെയ്യും. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാം.

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ പൊതുവിഭാഗത്തിലേക്കുമാറ്റി മെറിറ്റില്‍ പ്രവേശനം നല്‍കാം. സ്‌കൂള്‍തലത്തില്‍ തയ്യാറാക്കുന്ന റാങ്കുപട്ടിക ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിരിക്കുന്ന തീയതികളില്‍മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. ഓരോ അപേക്ഷകനും ലഭിച്ച ഗ്രേഡ് പോയന്റുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തുകയും വേണം.

അണ്‍ എയ്ഡഡ് ക്വാട്ടയിലെ പ്രവേശനത്തിന്റെ മുഖ്യഘട്ടം ഓഗസ്റ്റ് നാലിനു തുടങ്ങി 16-ന് പൂര്‍ത്തിയാക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ ഇത്തരം ബാച്ചുകളിലെ മുഴുവന്‍ സീറ്റുകളിലും മാനേജ്മെന്റുകള്‍ സ്വന്തം നിലയിലാണ് പ്രവേശനം നടത്തിയിരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മെറിറ്റും സംവരണവുമാണ് പ്രവേശനത്തിന് മാനദണ്ഡം. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലും ഇത് ബാധകമല്ലായിരുന്നു.

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ ഇത്തരം ബാച്ചുകള്‍ സ്വന്തംനിലയില്‍ ഏറ്റെടുത്തും നടത്തുന്നുണ്ട്. ചില സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് പ്രവേശനം നല്‍കിയിരുന്നത്. ഹയര്‍സെക്കന്‍ഡറി വകുപ്പിന് ഇതുസംബന്ധിച്ച്‌ ലഭിച്ച പരാതികളെത്തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനവ്യാപകമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. അപാകം കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.ഏകജാലകംവഴി ഹയര്‍സെക്കന്‍ഡറി പ്രവേശനം തുടങ്ങിയപ്പോള്‍ മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഹയര്‍സെക്കന്‍ഡറി വകുപ്പ് നാലുവര്‍ഷംമുമ്പ് ശുപാര്‍ശ നല്‍കിയെങ്കിലും ഇപ്പോഴാണ് തീരുമാനമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...