പ്ലസ് വൺ പ്രവേശനം ; സംസ്ഥാനത്തെ ഏഴു ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധന

For full experience, Download our mobile application:
Get it on Google Play

കാസർകോട്: സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി.
തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്. 2022-2023 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും മാറ്റിയ നാലു ബാച്ചുകളും 2023-2024 അധ്യയനവർഷം താത്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം തുടരും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...