പ്ലസ്​ വൺ പ്രവേശനം ; കമ്യൂണിറ്റി ക്വോട്ട സർക്കാർ ഏറ്റെടുക്കുന്നത്​ അടുത്ത വർഷം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഈ ​വ​ർ​ഷം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കി​ല്ല. സോ​ഫ്​​റ്റ്​​വെ​യ​റി​ൽ മാ​റ്റം ആ​വ​ശ്യ​മാ​യ​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഈ ​സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​ണ്​ ധാ​ര​ണ.പ്ല​സ്​ വ​ൺ പ്രോ​സ്​​പെ​ക്ട​സ് ഭേ​ദ​ഗ​തി​ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ൾ ഈ ​വ​ർ​ഷ​വും സ്കൂ​ൾ ത​ല​ത്തി​ൽ പ്ര​വേ​ശ​നം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​ത്. നേ​ര​ത്തേ പ്രോ​സ്​​പെ​ക്ട​സി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ഏ​പ്രി​ൽ 27ന്​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റി​ലേ​ക്കു​ള്ള അ​ലോ​ട്ട്​​മെ​ന്‍റ്​ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച​ത്.

ഇ​തി​ന്​ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​നി​ന്ന്​ അ​നു​കൂ​ല പ്ര​തി​ക​ര​ണ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്​ എ​ൻ.​ഐ.​സി ത​യാ​റാ​ക്കി​യ സോ​ഫ്​​റ്റ്​​വെ​യ​ർ അ​ധി​ഷ്​​ഠി​ത​മാ​യാ​ണ്. ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ഇ​തോ​ടൊ​പ്പം കൊ​ണ്ടു​വ​രു​മ്പോ​ൾ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ഇ​തി​ന്​ എ​ൻ.​ഐ.​സി​ക്ക്​ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണ്. ഇ​തു​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ വൈ​കാ​നി​ട​യാ​ക്കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ ഈ ​വ​ർ​ഷം ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക്​ പ​ഴ​യ രീ​തി​യി​ൽ​ത​ന്നെ അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക്​ പി​ന്നാ​ലെ പ്ര​ഫ. കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലും ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റ്​ പ്ര​വേ​ശ​നം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്ത്​ ചി​ല എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ൽ കൃ​ത്രി​മം ന​ട​ക്കു​ന്നെ​ന്ന്​ ഏ​താ​നും വ​ർ​ഷ​മാ​യി സ​ർ​ക്കാ​റി​ന്​ പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ എ​യ്​​ഡ​ഡ്​ മാ​നേ​ജ്​​മെ​ന്‍റു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച 10​ ശ​ത​മാ​നം സീ​റ്റു​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത്​ മെ​റി​റ്റി​ൽ ല​യി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ളി​​ലേ​ക്ക്​ സ​ർ​ക്കാ​ർ അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ഉ​യ​ർ​ന്നു​വ​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...