പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി : സൗകര്യം വിലയിരുത്തി അധിക ബാച്ച് അനുവദിക്കാനാണ് കമ്മീഷൻ – ജോയിന്റ് ഡയറക്ടർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സൗകര്യം വിലയിരുത്തി അധിക ബാച്ച് അനുവദിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്ന് ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ. പരിമിതികൾ അറിയിച്ച സ്കൂളുകൾ നേരിട്ട് സന്ദർശിക്കുമെന്ന് ആർ സുരേഷ് കുമാർ പറഞ്ഞു. മലപ്പുറത്തെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ മലപ്പുറത്തെത്തിയത്. ആർഡിഡി ഉൾപ്പെടുന്ന രണ്ടംഗ കമ്മീഷൻ യോഗം ചേർന്നതിന് ശേഷം ജില്ലയിലെ തെരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കന്ററി സ്കൂളുകൾ കമ്മിഷൻ സന്ദർശിക്കുകയും ചെയ്തു. ചിലർ അസൗകര്യം അറിയിച്ചിട്ടുണ്ട്. അവർക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുമെന്നും ആർ സുരേഷ് കുമാർ പറഞ്ഞു. ജൂലൈ 4ന് വൈകിട്ട് കുറവുള്ള സീറ്റുകൾ കൃത്യമായി അറിയാൻ കഴിയും. അതിന് ശേഷം ഉടനടി റിപ്പോർട്ട്‌ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...