പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. താത്കാലിക ബാച്ച്‌ അനുവദിക്കാന്‍ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ കൈമാറാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. നിലവില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ സീറ്റ് കിട്ടാതെ പുറത്തുള്ളത്. ഏകദേശം നാല്‍പതിനായിരം കുട്ടികള്‍ക്ക് പഠനസൗകര്യമില്ല. കൂടുതല്‍ കുട്ടികള്‍ പുറത്തുള്ള ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാവും പുതിയ ബാച്ചുകള്‍ അനുവദിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തണ്ടർ : എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നി ടൗണിലും ഇട്ടിപ്പാറയിലും...

സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍...

ചെക്ക് ബൗൺസ് കേസിൽ രാജ്പാൽ യാദവിന് തിരിച്ചടി; കോടതി തടവുശിക്ഷ വിധിച്ചു

0
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക്...

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...