പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കണം ; വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. 2021 ലെ പ്ലസ് വണ്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ അവധാനത കാട്ടിയില്ല. ഇത്തവണയും പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്‍ കത്ത് നല്‍കിയത്. ഈ വര്‍ഷം എസ്‌എസ്‌എല്‍സി ജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം കിട്ടണമെങ്കില്‍ സംസ്ഥാനത്ത് 60,650 സീറ്റുകള്‍ അധികമായി വേണമെന്നത് ഒട്ടേറെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കയായിരിക്കുന്നു. മലബാറിലെ അഞ്ചു ജില്ലകളില്‍‍മാത്രം 60,215 സീറ്റുകളുടെ കുറവാണുള്ളത്. ഇത്തവണ എസ്‌എസ്‌എല്‍സി പാസായത് 4,21,957 പേരാണ്. പക്ഷേ, നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 3,61,307 പ്ലസ് വണ്‍ സീറ്റ് മാത്രം.

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത് തുടര്‍പഠനത്തെ ബാധിക്കില്ല. യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനത്തിന്‌ അവസരം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...