Saturday, March 22, 2025 12:51 pm

ടിപി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ല : പിഎം ആര്‍ഷോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടിപി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു വിദ്യാര്‍ഥിയെ അങ്ങയേറ്റം കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചപ്പോഴാണ് ആ വിദ്യാര്‍ഥി ടിപി ശ്രീനിവാസന്റെ ചെവിട്ടത്തടിച്ചത്. അതിന് എസ്എഫ്‌ഐ മാപ്പുപറയേണ്ടതില്ലെന്നും ആര്‍ഷോ പറഞ്ഞു.’എസ്എഫ്‌ഐ സംഘടനാപരമായി തീരുമാനിച്ച് അവിടെ ടിപി ശ്രീനിവാസനെ തല്ലണമെന്ന് കരുതി പോയതല്ല. സമാധാനപരമായി നടക്കുന്ന സമരത്തിനിടെ ചില വിദ്യാര്‍ഥികള്‍ അയാളെ സുരക്ഷിതമായി ഒരു ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വന്ന വാക്കിനെതിരെയുണ്ടായ പ്രതികരണമായിരുന്നു അത്. മുന്നില്‍ നിന്ന് തന്തയ്ക്ക് വിളിച്ചതിലുള്ള പ്രതികരണമാണ് അവിടെയുണ്ടായത്. ടിപി ശ്രീനിവാസന്റെ നിലപാടിനെതിരെയുള്ള പ്രതികരണമോ അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെതിരെയുണ്ടായ പ്രതികരണമോ ആയിരുന്നില്ല’- ആര്‍ഷോ പറഞ്ഞു.

കോട്ടയത്തെ നഴ്‌സിങ് കോളജിലെ റാഗിങുമായി എസ്എഫ്‌ഐക്ക് യാതൊരു ബന്ധവുമില്ല. അത് എസ് എഫ്‌ഐയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ചിലരുടെ ശ്രമം. അവിടെ നടന്നത് ക്രൂരമായ റാഗിങ് ആണെന്നും കുറ്റക്കാരെ പഠനത്തില്‍ നിന്ന് വിലക്കണമെന്നും ആര്‍ഷോ പറഞ്ഞു. ഏതോ ക്രിമിനലുകള്‍ കാണിച്ച തോന്നിവാസത്തിന് ഉത്തരവാദിത്തപ്പെട്ട വിദ്യാര്‍ഥി സംഘടനയെ കുറ്റപ്പെടുത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആ കേസിലെ പ്രതിക്ക് എസ്എഫ്‌ഐയുടെ രണ്ടുരൂപാ മെമ്പര്‍ഷിപ്പ് പോലുമില്ല. കഴിഞ്ഞ കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള ഗവ: നഴ്‌സിങ് സ്റ്റുഡന്റ് അസോസിയേഷന്‍ ഭാരവാഹിയാണ് പ്രതിയെന്നും ആര്‍ഷോ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥന്റെ മരണത്തിന് മുന്‍പ് ക്യാംപസില്‍ ഒരു പെണ്‍കുട്ടി പലകുറി അക്രമിക്കപ്പെട്ടുവെന്ന സിബിഐ കണ്ടെത്തല്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല. ഈ കണ്ടെത്തല്‍ തെറ്റായിരുന്നെങ്കില്‍ എന്തുകൊണ്ട് സിബിഐക്കെതിരെ സമരം ചെയ്തില്ല. സിബിഐ കുറ്റപത്രത്തില്‍ എസ്എഫ്‌ഐ എന്ന മൂന്നക്ഷരം ഒരിക്കല്‍ പോലും പരാമര്‍ശിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തി ; പിടികൂടി പോലീസ്

0
കോഴിക്കോട് : കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തിയതിനെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസിൽ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അഭിഭാഷകന്റെ...

റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി

0
കോഴിക്കോട് : റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ...

ഷഹബാസിൻ്റെ കൊലപാതകം ; അന്വേഷണം വിദ്യാർത്ഥികളിൽ ഒതുങ്ങരുത് മുതിർന്നവർക്കും പങ്കുണ്ടെന്ന് കുടുംബം

0
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച്...