വനിതകളുടെ അധികാരം കവർന്നെടുക്കാൻ ആർക്കും സാധിക്കില്ല ; പ്രയത്നം അവസാനിച്ചിട്ടില്ലെന്നും മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വനിതാ സംവരണ നിയമഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷവിമർശനവുമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വനിതകളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ലിന്റെ പൂർണമായ ക്രെഡിറ്റ്‌ പ്രതിപക്ഷത്തിന് നൽകാം എന്ന് താൻ പറഞ്ഞു. എന്നിട്ട് പ്രതിപക്ഷം എതിർത്തുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കവെ പറഞ്ഞു സഭയിൽ 66 ശതമാനം ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ രാജ്യത്തെ 100 ശതമാനം വനിതകളുടെ ആശിർവാദം ഉണ്ടെന്നറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതകളുടെ അധികാരം കവർന്നെടുക്കാൻ ആർക്കും സാധിക്കില്ല. ശരിയായ സമയം വരും. തോറ്റുവന്ന് വിചാരിക്കരുതെന്നും പ്രയത്നം അവസാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

ഇന്നലെ എണ്ണം കുറവായിരുന്നു. എന്നാൽ വനിതകൾക്ക് വേണ്ടിയുള്ള ഉള്ള ശ്രമം തുടരും. തടയാൻ ആർക്കും ആവില്ലെന്ന് അദേഹം പറഞ്ഞു. നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാർട്ടികളുടെ സ്വാർഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാർട്ടികൾ ആഘോഷിച്ചു. നാരിശക്തിക്ക് പ്രതിപക്ഷം തടയിട്ടെന്നും കുടുംബാധിപത്യ പാർട്ടികൾക്ക് നാരിശക്തിയെ പേടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...