പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസില്‍ പ്രധാന പ്രതികളായ അറസ്റ്റ് 24 – വരെ തടഞ്ഞ് കോടതി ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് കല്‍പറ്റ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. 24 ന് വീണ്ടും വിശദമായ വാദം കേള്‍ക്കും. ഈ കേസില്‍ തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ ഇവര്‍ മുങ്ങുകയായിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച്‌ ടവറില്‍ സംഘം 4 ദിവസം താമസിച്ചിരുന്നു. ആവശ്യപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി, സംരക്ഷണം നല്‍കിയാണ് ഇവരെ താമസിപ്പിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് ഇവര്‍ ഇവിടെ താമസ സൗകര്യം തരപ്പെടുത്തിയത്. തട്ടിപ്പ് സംഘമാണിതെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥര്‍ തന്നെ പോലീസിനെ നേരിട്ട് വിവരമറിയിച്ചു. എന്നാല്‍ 4 അംഗ സമയം ഇതിനകം ജില്ല വിട്ടിരുന്നു. ഇന്ന് കോടതി പരിഗണിച്ച ജാമ്യപേക്ഷയില്‍ പ്രതികള്‍ക്കു വേണ്ടി അഡ്വ.ബി എ ആളൂരാണ് ഹാജരായത്. മുട്ടില്‍ മരം മുറി വിവാദം കത്തിപ്പടരുന്നതിനിടെ കബളിപ്പിക്കപ്പെട്ട വാര്‍ത്ത വനം വകുപ്പിന് വീണ്ടും നാണക്കേടുണ്ടാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...