Thursday, April 25, 2024 8:44 pm

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍ : കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചു. വൈകിട്ട് 4.30ന് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. എം എല്‍ എമാരുടെ യോഗം പാര്‍ട്ടി വിളിച്ചുചേര്‍ക്കുന്നതിന് തൊട്ടുമുമ്ബായിരുന്നു രാജി.

നവജ്യോത് സിംഗ് സിദ്ദു പക്ഷവും അമരീന്ദര്‍ പക്ഷവും മാസങ്ങളായി പഞ്ചാബില്‍ ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്. പി സി സി അധ്യക്ഷനായി സിദ്ദു വന്നതോടെ ഭിന്നത രൂക്ഷമായി. സിദ്ദു പക്ഷത്തെ എം എല്‍ എമാര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഇനിയും നാണക്കേട് സഹിച്ച്‌ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാനില്ലെന്ന് അമരീന്ദര്‍ സിംഗ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പ്രധാന സംസ്ഥാനമാണ് പഞ്ചാബ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിലെ പാളയത്തില്‍ പടയും മുഖ്യമന്ത്രിയുടെ രാജിയും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും: കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിൻ്റെ വോട്ടെന്ന് ബിജെപി...

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...