പി​എം റോ​ഡ് നി​ർ​മാ​ണ ക്ര​മ​ക്കേ​ട് : വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പാതിവഴിയില്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പു​ന​ലൂ​ർ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ പു​ന​ർ നി​ർ​മാ​ണ​ത്തിൽ പ്ലാ​ച്ചേ​രി – കോ​ന്നി റീ​ച്ചിൽ​ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ വി​ജി​ല​ൻ​സ് സം​ഘം പാ​തി​വ​ഴി​യി​ൽ മ​ട​ങ്ങി. വർഷങ്ങൾ പിന്നിട്ടിട്ടും നി​ർ​മാ​ണം തീർത്തു ക​രാ​റു​കാ​ര​ൻ റോ​ഡ് കെ​എ​സ്ടി​പി​യെ ഏ​ല്പി​ച്ചി​ട്ടി​ല്ല. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും ക​രാ​ർ വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി​ക​ൾ ഉ​ണ്ടാ​യ​ത്.
റാ​ന്നി സ്വ​ദേ​ശി അ​നി​ൽ കാ​റ്റാ​ടി​ക്ക​ൽ 2021ൽ ​വി​ജി​ല​ൻ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം സം​ഘം ന​ട​ത്തി​യ പ്രാ​ഥ​മി​ക പരിശോധനയിൽ അ​ഴി​മ​തി ന​ട​ന്ന​താ​യ വി​ല​യിരുത്തലുണ്ടായി.ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കെ​എ​സ്ടി​പി​യാ​ണ് പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​വാ​റ്റു​പു​ഴ- പൊ​ൻ​കു​ന്നം ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ടു​ള്ള പൊ​ൻ​കു​ന്നം – പു​ന​ലൂ​ർ റോ​ഡ് മൂ​ന്ന് റീ​ച്ചു​ക​ളാ​യി ക​രാ​ർ ന​ൽ​കി.

ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തു റോ​ഡ് പു​ന​ർ നി​ർ​മാ​ണ​ത്തി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട വീ​തി ഉ​ണ്ടാ​യി​ല്ല. 11.5 മീ​റ്റ​ർ മു​ത​ൽ 23 മീ​റ്റ​ർ വ​രെ വീ​തി​യി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽനിന്നു സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഈ ​സ്ഥ​ലം റോ​ഡി​നു​വേ​ണ്ടി പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ല സ്ഥ​ല​ത്തും വീ​തി 10 മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കാൻ കി​ലോ​മീ​റ്റ​റി​ന് ഒ​രു കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ വേ​ള​യി​ൽ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പി​എം റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​നു 15 കോ​ടി വ​രെ ചെ​ല​വാ​യി​ട്ടു​ണ്ടെന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. പാ​ർ​ശ്വ​ഭി​ത്തി​ക​ൾ​ക്ക് 45.6 കോ​ടി​യാ​ണ് ക​രാ​റു​കാ​ര​ൻ ഈ​ടാ​ക്കി​യ​ത്. കൂ​ടാ​തെ ക​ല്ലും മ​ണ്ണും നീ​ക്കി​യ ഇ​ന​ത്തി​ൽ 7.5 കോ​ടി വേ​റെ​യും വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

36100 രൂപ നല്‍കി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ : അജ്മല്‍ ബിസ്മിയും കാരിയര്‍...

0
പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന...

ജനശതാബ്ദി എക്സ്പ്രസിൽ അപ്രതീക്ഷിത അതിഥി; മുംബൈയിൽ ട്രെയിനിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി

0
മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി....

​പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നു; ഹൈദരാബാദിൽ പത്തൊൻപതുകാരി അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...

ചൈനയെ മറികടന്ന് ഇന്ത്യ ആഗോള ഉൽപ്പാദന ഹബ്ബാകുന്നു : വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

0
ന്യൂഡൽഹി : ആഗോള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രധാന നിക്ഷേപ-നിർമ്മാണ കേന്ദ്രമായി...