പിസി ചാക്കോയുമായി ചര്‍ച്ച നടത്തി ; മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു എന്‍സിപിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു എന്‍സിപിയിലേക്ക് എന്‍സിപി നേതാവ് പിസി ചാക്കോയുമായി പിഎം സുരേഷ് ബാബു ചര്‍ച്ച നടത്തി. നേതൃത്വത്തിന്‍റെ പ്രവൃത്തിയില്‍ അസംതൃപ്തരായ പ്രവര്‍ത്തകരെയും നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് സുരേഷ് ബാബു ഉള്‍പ്പെടെ പാര്‍ട്ടിവിട്ട കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസിന് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് പ്രതികരിച്ചുകൊണ്ടാണ് പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടിക്കു‍ള്ളില്‍ നിന്നും പാര്‍ട്ടിയെ തിരുത്താന്‍ താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ദിശാബോധം നഷ്ടപ്പെട്ടുവെന്നും പ്രതികരിച്ച അദ്ദേഹം ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇന്നലെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു.

നേരത്തെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോയുമായി പിഎം സുരേഷ്ബാബുവുമായി ചര്‍ച്ച നടത്തി. എന്‍സിപിയില്‍ ചേര്‍ന്ന് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പിഎം സുരേഷ് ബാബു പ്രതികരിച്ചു. 29 ന് എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ എത്തുമ്പോള്‍ അദ്ദേഹവുമായി കൂടിക്കാ‍ഴ്ച നടത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...