നഗരപ്രദേശത്തെ തെരുവുകച്ചവടക്കാര്‍ക്ക് പി.എം സ്വാനിധി ലോണ്‍ മേള ഇന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുടുംബശ്രീ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നഗരപ്രദേശങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്കായി ഇന്ന് മുതല്‍ കേരളത്തിലുടനീളമുള്ള നഗരങ്ങളില്‍ പി.എം സ്വാനിധി ലോണ്‍ മേള സംഘടിപ്പിക്കുന്നു. തെരുവുകച്ചവടം ഉപജീവന മാര്‍ഗ്ഗമാക്കിയിരിക്കുന്നവര്‍ക്ക് കോവിഡ് അനുബന്ധ ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് പി.എം സ്വാനിധി. എസ്.ബി.ഐ കൂടാതെ മറ്റ് ബാങ്കുകളിലും ഈ ലോണ്‍ സൗകര്യം ലഭിക്കും. ആദ്യഘട്ടമായി 10,000 രൂപയും രണ്ടാം ഘട്ടത്തില്‍ 20,000 രൂപയും മൂന്നാം ഘട്ടത്തില്‍ 50,000 രൂപയും അങ്ങനെ ആകെ 80,000 രൂപ വായ്പയായി അനുവദിക്കും. വായ്പയ്ക്ക് 7% പലിശ സബ്‌സിഡിയും ലഭ്യമാക്കും.

ഓരോ ഘട്ടത്തിലും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നവര്‍ക്കാണ് അടുത്തഘട്ട വായ്പ ലഭ്യമാക്കുന്നത്. ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ പണമിടപാട് നടത്തുന്നവര്‍ക്ക് വായ്പാ കാലയളവില്‍ ബോണസും ലഭ്യമാക്കും. ആധാര്‍ കാര്‍ഡ്, ഫോട്ടോ, നഗരസഭ നല്‍കുന്ന തെരുവുകച്ചവടക്കാരെന്ന് തെളിയിക്കുന്ന രേഖ എന്നിവയാണ് വായ്പയ്ക്കായി ഹാജരാക്കേണ്ടത്. നഗരപ്രദേശങ്ങളിലെ എസ്.ബി.ഐ ബ്രാഞ്ചുമായോ കുടുംബശ്രീ സിറ്റി മിഷന്‍ യൂണിറ്റുമായോ ബന്ധപ്പെടാം. തിരുവല്ലയിലെ ലോണ്‍ മേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് തിരുവല്ല നഗരസഭാ കുടുംബശ്രീ എൻ.യു.എൽ.എം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 95448 62039, 70252 93458.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033


dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...