പി.എം.ജി.എസ്.വൈ അവലോകന യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജനയുടെ (പി.എം.ജി.എസ്.വൈ) പത്തനംതിട്ട ജില്ലാതല അവലോകന യോഗം ചേര്‍ന്നു. ജലജീവന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും റോഡ് പ്രവൃത്തികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തില്‍ ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലയിലെ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന യോഗം ഈ മാസം ഒന്‍പതിനും പി.എം.ജി.എസ്.വൈ റോഡുകളിലെ ജലജീവന്‍ പ്രവൃത്തികള്‍ സംബന്ധിച്ച വകുപ്പുകളുടെ സംയുക്തയോഗം 11നും നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

പി.എം.ജി.എസ്.വൈ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 78 പ്രവൃത്തികളില്‍ 75 എണ്ണവും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 10 പ്രവൃത്തികള്‍ മുഴുവനും പൂര്‍ത്തിയായതായി പി.ഐ.യു പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മൂന്നാം ഘട്ടത്തിലെ പ്രവൃത്തികളായ പറക്കോട് ബ്ലോക്കിലെ തട്ടാരുപടി കൊയ്പ്പള്ളിമല റോഡ്, മാങ്കോട് എച്ച്എസ് – തിടി നിരത്തുപാറ റോഡ്, കോയിപ്രം ബ്ലോക്കിലെ ചെട്ടിമുക്ക് തടിയൂര്‍ വാളക്കുഴി നാരകത്താനി റോഡ്, തേക്കുംകല്‍ ചിറപ്പുറം ഇലപ്പുങ്കല്‍ റോഡ്, റാന്നി ബ്ലോക്കിലെ വെണ്‍കുറിഞ്ഞി മാറാടം കവല മടത്തുംപടി റോഡ് എന്നിവയുടെ പുരോഗതിയും പുതിയ പ്രവൃത്തികളായ പറക്കോട് ബ്ലോക്കിലെ ആലുംമൂട് തെങ്ങമം റോഡ്, കോയിപ്രം ബ്ലോക്കിലെ പ്ലാങ്കമണ്‍ പൂവന്മല റോഡ്, പന്തളം ബ്ലോക്കിലെ വാഴ്‌വേലിപ്പടി കവലപ്ലാക്കല്‍ റോഡ്, മാലക്കര ആല്‍ത്തറപ്പടി ഏറാംകട റോഡ് എന്നിവയുടെ വിശദാംശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിഐയു ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. സജിത, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...