തമിഴ്‌നാട്ടില്‍ പി.എം.കെ ജില്ലാ സെക്രട്ടറിയെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പി.എം.കെ യുടെ കാരയ്ക്കൽ ജില്ലാ സെക്രട്ടറി കെ.ദേവമണിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാഷ്ട്രീയവൈരാഗ്യം കൊലയിലേക്ക് നയിച്ചുവെന്നാണ് പോലീസ് പറയുന്നത്. തിരുനല്ലാറിലെ വീടിനുസമീപം രാത്രിയാണ് കൊലപാതകം നടന്നത്. തിരുനല്ലാർ സൂരക്കുടി കവലയ്ക്കടുത്ത് കുടുംബസമേതം താമസിക്കുകയായിരുന്നു ദേവമണി. വെള്ളിയാഴ്ച രാത്രി പാർട്ടി ഓഫീസിൽനിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു. അജ്ഞാതരായ ഒരുസംഘം ആളുകൾ ഇവരെ പിന്തുടർന്നു.

വീട്ടിനടുത്തെത്തിയപ്പോൾ ദേവമണിയെ തടഞ്ഞുനിർത്തി തലയിലും കൈകളിലും ദേഹത്തും വടിവാൾകൊണ്ട് വെട്ടിയിട്ടശേഷം അക്രമികൾ സ്ഥലംവിട്ടു. ബന്ധുക്കളും പരിസരവാസികളും ഉടൻതന്നെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 25 വർഷമായി രാഷ്ട്രീയത്തിൽ സജീവമായ ദേവമണി 2012 ലാണ് പി.എം.കെ കാരയ്ക്കൽ ജില്ലാ സെക്രട്ടറിയാവുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുനല്ലാർ മണ്ഡലത്തിൽ പി.എം.കെ ടിക്കറ്റിൽ മത്സരിച്ചിരുന്നു. അന്നുസമർപ്പിച്ച സത്യവാങ്മൂലത്തിൽ ദേവമണി 60 കേസുകളിൽ പ്രതിയാണെന്ന് സൂചിപ്പിച്ചിരുന്നു.

പട്ടാളി ഉഴവർ പെരിയകം എന്ന കർഷകകൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. സംഭവത്തിൽ തിരുനല്ലാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദേവമണിയുടെ ബന്ധുക്കളും പി.എം.കെ പ്രവർത്തകരും ശനിയാഴ്ച രാവിലെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിക്കുസമീപം പ്രതിഷേധയോഗം നടത്തി. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ദേവമണിയുടെ മരണം തിരുനല്ലാർ ടൗണിൽ സംഘർഷാവസ്ഥയുണ്ടാക്കി. ഇവിടെ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...