പ്രധാനമന്ത്രിയുടെ നാഗർകോവിൽ സന്ദർശനം ; തിരുവനന്തപുരത്ത് നാളെ ​ഗതാ​ഗത നിയന്ത്രണം‌‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാഗർകോവിൽ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിഷുദിനത്തിൽ പകൽ 11 മുതൽ രാത്രി ഏഴ് വരെ ഗതാഗത നിയന്ത്രണം. പ്രധാനമന്ത്രി എത്തുന്ന സമയത്ത് പ്രധാന റോഡിൽ വന്നുചേരുന്ന ഇടറോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്യും. വിഷുദിനം പകൽ 11.30 മുതൽ രാത്രി 7 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് – ചാക്ക- ബേക്കറി ജങ്ഷൻ – വിമൻസ് കോളേജ് ജങ്ഷൻ – തമ്പാനൂർ ഫ്ലൈ ഓവർ- കിള്ളിപ്പാലം- പള്ളിച്ചൽ റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിലും ചാക്ക- വെൺപാലവട്ടം – കിംസ് ആശുപത്രി റോഡിലും പള്ളിമുക്ക്- കുമാരപുരം -മെഡിക്കൽ കോളേജ് റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡൊമസ്റ്റിക് എയർപോർട്ട് , ശംഖുമുഖം, ആൾസെയിൻസ്, ചാക്ക, ആശാൻ സ്ക്വയർ, വഴുതക്കാട്, പൂജപ്പുര, തമ്പാനൂർ, അട്ടകുളങ്ങര, കെെമനം, വെള്ളായണി, പ്രാവച്ചമ്പലം, നേമം, പള്ളിച്ചൽ എന്നീ സ്ഥലങ്ങളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...