പുനലൂർ മൂവാറ്റുപുഴ പാതയിലും അയ്യപ്പന്മാരുടെ യാത്ര കഠിനമാകും

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശബരിമല തീർഥാടനം ആരംഭിക്കാൻ ഒരുങ്ങുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ പൂർത്തിയാകാത്തത് ശബരിമല തീർഥാടനത്തെ ഈ തവണയും സാരമായി ബാധിക്കും. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ മുറിഞ്ഞകൽ മുതൽ കോട്ടയം മുക്ക് വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്.

കോന്നി ചൈനാ മുക്ക് മുതൽ കുമ്പഴ വരെയുള്ള ഭാഗമാണ് ഇപ്പോൾ ടാറിങ് നടന്ന് ഗതാഗത യോഗ്യമായിരിക്കുന്നത്. വകയാർ,മാരൂർ പാലം,കൂടൽ ഭാഗത്തെ കലുങ്ക് തുടങ്ങി മൂന്ന് സ്ഥലങ്ങളിൽ ആണ് പാലം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ മാരൂർ പാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു ഭാഗം പൂർത്തിയായിട്ടുണ്ട്. ഇത് ഉടൻ തുറന്നുനൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ വകയാർ, കൂടൽ ഭാഗങ്ങളിൽ പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.

ശബരിമല മണ്ഡലകാലത്ത് ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ അടക്കം കടന്നുവരുമ്പോൾ പാലം നിർമ്മാണം പൂർത്തിയാക്കാത്തത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നതിനും സാധ്യതയുണ്ട്. നിലവിൽ നിർമ്മാണം നടക്കുന്ന പാലങ്ങളുടെ ഒരു ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ വാഹനയാത്രക്കാർ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിൽ അകപെടുമ്പോൾ ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത് പതിവാണ്. ഈ തവണയും അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ വർധിക്കുമ്പോൾ തിരക്ക് വർധിക്കും. കോന്നി നഗരത്തിൽ മാസങ്ങളായി മുടങ്ങി കിടന്ന ടാറിങ് വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ആണ് പൂർത്തിയാക്കിയത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...