തലയോലപ്പറമ്പ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡെലിവറി ബോയി അറസ്റ്റില്‍ മൂവാറ്റുപുഴ രണ്ടാര്‍ അഴയിടത്തേല്‍ നസീബ് (27)നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.ഡെലിവറി ബോയിയായ ഇയാള്‍ ജോലിക്കിടെ റോഡിലൂടെ സൈക്കിളില്‍ പോയ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുക ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വടയാര്‍ ഇളങ്കാവ് ചക്കുങ്കല്‍ ഭാഗത്തുകൂടി സൈക്കിളില്‍ പോകുകയായിരുന്നു. ബൈക്കില്‍ വിതരണംചെയ്യാനുള്ള സാധനങ്ങളുമായി വരുകയായിരുന്ന പ്രതി ഇവരെ കണ്ടു. വിദ്യാര്‍ത്ഥിനികളുടെ അടുത്തെത്തിയ ഇയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.തുടര്‍ന്ന് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ വീട്ടുക്കാരോട് കാര്യം പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ദൃക്‌സാക്ഷി ഇല്ലാത്തതിനാല്‍ പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമo : ഡെലിവറി ബോയി അറസ്റ്റില്‍
RECENT NEWS
Advertisment