Sunday, May 4, 2025 3:52 am

പോ​ക്സോ കേ​സി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് ഒ​മ്പ​ത് വ​ര്‍​ഷം ക​ഠി​ന ത​ട​വ്

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് ഒ​മ്പ​ത് വ​ര്‍​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യും. ക​ക്ക​നി​ക്കാ​ട് ആ​റ്റൂ​ര്‍ മ​ഞ്ഞ​യി​ല്‍ വീ​ട്ടി​ല്‍ കു​ര്യാ​ക്കോ​സി​നെ​യാ​ണ് (52) തൃ​ശൂ​ര്‍ ഒ​ന്നാം അ​ഡീഷണൽ ജി​ല്ല ജ​ഡ്ജ് ശി​ക്ഷി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ര്യാ​ക്കോ​സ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് ചെ​ന്ന് വെ​ള്ളം ചോ​ദി​ച്ച്‌ അ​ക​ത്ത് ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യംമൂ​ലം വീ​ട്ടി​ല്‍ നി​ല്‍​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ത്ത കു​ട്ടി​യെ പി​ന്നീ​ട് മ​ഠ​ത്തി​ലാ​ക്കു​ക​യും അ​വി​ടെ നി​ന്ന് ക്രി​സ്​​മ​സ് അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വീ​ണ്ടും കു​ര്യാ​ക്കോ​സി​നെ ക​ണ്ട് പേ​ടി​ച്ച്‌ വി​വ​രം അ​മ്മ​യെ ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നു​ള്ള കാ​ല​താ​മ​സം പ്ര​തി​ഭാ​ഗം എ​ടു​ത്തു കാ​ണി​ച്ച​പ്പോ​ള്‍ കു​ട്ടി​യു​ടെ ബു​ദ്ധി​ക്ഷ​മ​താ പ​രി​ശോ​ധ​ന ന​ട​ത്തി കോ​ട​തി​യി​ല്‍ ഇ​ത്ത​രം കു​ട്ടി​ക​ള്‍ പ്ര​തി​ക​രി​ക്കാ​നു​ള്ള കാ​ല​താ​മ​സം പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. ലി​ജി മ​ധു ഹാ​ജ​രാ​യി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി

0
റാന്നി: ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടു വന്ന 75 കിലോഗ്രാം...

കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർ അറസ്റ്റിൽ

0
കർണാടക: കർണാടകയിലെ കുടകിൽ കണ്ണൂർ സ്വദേശി പ്രദീപൻ കൊല്ലപ്പെട്ട കേസിൽ അഞ്ച്...

സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ

0
കാസ‍ർഗോഡ്: ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയുടെ വീട്ടിൽ സൂക്ഷിച്ച 3.5 പവൻ വരുന്ന...

ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞ്‌ അപകടം

0
ചാരുംമൂട്: ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞുണ്ടായ...