പോക്സോ കേസിൽ അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായ ആദിവാസി യുവാവ് രഞ്ജിത്തിന് ജാമ്യം ലഭിച്ചു. പത്തനംതിട്ട ജില്ലാ അഡീഷണൽ – 1 പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആണ് ജാമ്യം അനുവദിച്ചത്. 2022 ഡിസംബറിൽ ആവണിപ്പാറ ഗിരിജൻ കോളനിയിലെ താമസക്കാരിയായ യുവതി തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് ആശുപത്രി അധികൃതർ യുവതിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുകയും രേഖകൾ പ്രകാരം യുവതി പ്രായപൂർത്തി ആയിട്ടില്ല എന്ന് കണ്ടെത്തുകയും ആയിരുന്നു. തുടർന്ന് കോന്നി പോലീസ് യുവാവിനെതിരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

എന്നാൽ ആധാർ കാർഡിലും എസ് എസ് എൽ സി ബുക്കിലും ഉള്ളത് യഥാർത്ഥ വയസല്ല എന്നും അംഗൻവാടി രജിസ്റ്റർ പ്രകാരം യുവതിക്ക് പ്രായപൂർത്തി ആയിരുന്നു എന്നും ഇരുവരും വിവാഹിതരായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു എന്നും യഥാർത്ഥ രേഖകൾ പരിശോധിക്കണമെന്നും കാട്ടി യുവതി പത്തനംതിട്ട പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിൽക്കെ തന്നെയാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി പ്രായപൂർത്തിയായിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് വിവാഹിതരായി ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു എന്നും യുവതിയുടെ മാതാവ് കോടതിയിൽ ബോധിപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ ബി അരുൺ ദാസ് ആണ് ഹാജരായത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...