ശ്രീനാരായണ കൺവൻഷൻ ; പന്തലിൻ്റെ കാൽനാട്ടു കർമ്മം നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: എസ് എൻ ഡി പി യോഗം റാന്നി യൂണിയൻ്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ പ്രചരണസഭയുടെ സഹകരണത്തിലും നടത്തപെടുന്ന 28 -ാ മത് മാടമൺ ശ്രീനാരായണ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടു കർമ്മം എസ് എൻ ഡി പി യോഗം അസിസ്റ്റൻറ് സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനും കൂടിയായ പി എസ് വിജയൻ നിർവഹിച്ചു.

മാടമൺ പമ്പാ മണപ്പുറത്ത് ഫെബ്രുവരി 8 മുതൽ 12 വരെയാണ് കൺവൻഷൻ നടക്കുക. എസ് എൻ ഡി പി യോഗം നേതാക്കൾ, ശിവഗിരി മഠത്തിലെ സന്യാസിമാർ, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രബുദ്ധർ എന്നിവര്‍ വിവിധ ക്ലാസ്സുകളും നയിക്കും. ചൂരക്കുഴി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ഇന്ന് 11.30 ന് ആരംഭിച്ച പന്തലിനുള്ള കാൽനാട്ടു ഘോഷയാത്ര വിവിധ ശാഖകളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 3.30 ടെ കൺവൻഷൻ നഗറിൽ എത്തിച്ചേർന്നു.

കാൽനാട്ടു കർമ്മത്തിന് ഗുരുധർമ പ്രചരണസഭ റാന്നി മണ്ഡലം പ്രസിഡൻ്റ് സന്തോഷ്‌കുമാർ, സെക്രട്ടറി മനോജ് അത്തിക്കയം, കേന്ദ്ര കമ്മറ്റി അംഗം ബിന്ദു വാസ്തവ, ട്രഷറർ കെ.ബി ഷാബു, വനിതാ സംഘം സെക്രട്ടറി ഷീജ വാസുദേവൻ, യൂത്ത് മൂവ്മെൻറ് കേന്ദ്ര കമ്മറ്റി അംഗം കിഷോർ, യൂത്ത് മൂവ്മെൻറ് റാന്നി യൂണിയൻ ചെയർമാൻ സൂരജ്, കൺവീനർ ദിപു, ജോയിന്റ്‌ സെക്രട്ടറി ആശാ ശ്രീകുമാർ, ഘോഷയാത്ര ക്യാപ്റ്റൻ രാജു ചൂരക്കുഴി, ശാഖായോഗം സെക്രട്ടറി ഷാജി, റാന്നി യൂണിയൻ മുൻ പ്രസിഡൻറ് കെ വസന്തകുമാർ എന്നിവർ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...