കൊച്ചിയിൽ 19 വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം : മൂന്ന് പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ പെൺകുട്ടിക്ക് പീഡനം. സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്ന മുബൈ സ്വദേശിയായ 19കാരിയെയാണ് മൂന്നംഗ സംഘം ഉപദ്രവിച്ചത്. മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബൈക്കില്‍ ആൺ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രണണമുണ്ടായത്.

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയുടെ മൊബൈല്‍ ഫോൺ നഷ്ടമായിരുന്നു. ഇത് തെരയുന്നതിനിടെ എറണാകുളം കോന്തുരുത്തി സ്വദേശികളായ മനോജ് കുമാർ, അരുൺ, സനു എന്നീ യുവാക്കള്‍ ഇവരുടെ അടുത്തെത്തി. മൊബൈല്‍ഫോൺ കണ്ടെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഇരുവരേയും വാഹനത്തില്‍ കയറ്റി. നഗരത്തില്‍ ഏറെ നേരം കറങ്ങിയതോടെ ഭയന്ന പെൺകുട്ടിയുടെ സുഹൃത്ത് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു.

ഒറ്റയ്ക്കായതോടെ മൂന്നംഗ സംഘം വാഹനത്തില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ലൈംഗീകാതിക്രമത്തിനു പുറമേ സ്വർണാഭരണവും കവർന്നു. പെൺകുട്ടിയുടെ പരാതിയില്‍ കേസെടുത്ത സൗത്ത് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മുംബൈ സ്വദേശിയായ പെൺകുട്ടി കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...