കേരള പോലീസിന് അപമാനമായി വീണ്ടുമൊരു ലൈംഗിക പീഡന പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള പോലീസിന് അപമാനമായി വീണ്ടുമൊരു ലൈംഗിക പീഡന പരാതി. സസ്പെൻഷനിലുള്ള സിഐക്കെതിരെ പോക്സോ കേസിലെ പ്രതിയാണ് ലൈംഗിക പീഡന പരാതി ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ ജയസനിലെതിരെയാണ് പോക്സോ കേസിലെ പ്രതിയായ പുരുഷൻ പരാതി നൽകിയിരിക്കുന്നത്. ഒരു കൈക്കൂലി കേസിൽ പ്രതിയായ ജയസനിൽ ഇപ്പോൾ സസ്പെൻഷനിലാണ്.

പോക്സോ കേസ് പ്രതിയുടെ പരാതിയിൽ സിഐക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്നെ സിഐ ക്വാർട്ടേർസിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനായിരുന്നു പീഡനമെന്നാണ് ആരോപണം. പിന്നീട് പ്രതിയുടെ പക്കൽ നിന്ന് പണവും സിഐ വാങ്ങിയെന്ന് ആരോപണമുണ്ട്. സംഭവം വർക്കല ഡിവൈഎസ്‌പി അന്വേഷിക്കും.

അയിരൂർ പോലീസ് തന്നെയാണ് സിഐക്കെതിരെ കേസെടുത്തിരിക്കുന്നത്. വർക്കല സബ് ഡിവിഷന് കീഴിലുള്ളതാണ് ഈ പോലീസ് സ്റ്റേഷൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ അഭിഭാഷകനായ മറ്റൊരാൾ മുഖേനയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിച്ചത്. വാർത്ത മാധ്യമങ്ങളിൽ വരാതിരിക്കാനായി പ്രതിയിൽ നിന്ന് പണം വാങ്ങിയ സിഐ ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ തന്റെ ക്വാർട്ടേർസിൽ താമസിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു.

ഈ പ്രതി പോക്സോ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് സിഐക്കെതിരെ പരാതി ഉയർത്തിയിരിക്കുന്നത്. കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. പോക്സോ കേസിൽ സിഐ ജയസനിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിലടക്കം വിശദമായ പരിശോധന പോലീസ് നടത്തും. റിസോർട്ടിൽ റെയ്ഡ് നടത്തി കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ജയസനിലിനെ സർവീസിൽ നിന്ന് സ്ഥലംമാറ്റുകയും സസ്പെന്റ് ചെയ്തതും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....