പോക്സോ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പോക്സോ കേസ്സിലെ പ്രതി പോലീസിന്റെ പിടിയില്‍. മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിരയാക്കിയ സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. മലപ്പുറം മമ്പാട് സ്വദേശി കല്ലിങ്കല്‍ അബ്ദുള്ള ആണ് അറസ്റ്റിലായത്. കുട്ടിയെ ആരാധനാലയത്തില്‍ വെച്ചാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ കുട്ടി പഠനത്തില്‍ പിന്നോക്കം പോയിരുന്നു.

ഇതോടെ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരവെ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് പ്രതി ഒളിവിലായിരുന്നു. രണ്ടായിരത്തിപ്പതിനാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് വിദേശത്തേക്ക് കടന്നിരുന്ന പ്രതിയെ നാട്ടിലെത്തിയ ശേഷമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...