ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിർത്തി ; കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : സ്‌കൂളിലെ കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വൈശാലിയിലെ കെ ആര്‍ മംഗലം വേള്‍ഡ് സ്‌കൂളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഗാസിയാബാദിലെ തന്നെ മറ്റൊരു സ്‌കൂളിലെ കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൂടുതല്‍ കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിറുത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ക്ലാസ് മുറികളും ബസുകളും അണുമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണ വിധേയമായതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് സംസ്ഥാനത്ത് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

ഗുജറാത്തിലെ വഡോദരയിലെത്തിയ മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍ എക്‌സ് ഇ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ ജൂണ്‍ മാസത്തില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...