പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി. മല്ലപ്പള്ളി ആനിക്കാട് മാരിക്കൽ നമ്പുരാക്കൽ വീട്ടിൽ ബെന്നിജോണിന്റെ മകൻ ജോൺസൺ ബെന്നി (19) ആണ് കീഴ്‌വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്. ഈവർഷം ജനുവരി 22 ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പതിനേഴുകാരിയെ വീട്ടിൽ നിന്നും പ്രതി വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ എത്തിച്ച് പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു.

ഈമാസം എട്ടിന് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞുകഴിഞ്ഞും പ്രതി പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത കീഴ്‌വായ്‌പ്പൂർ പോലീസ് കൗൺസിലിങ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും, വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പ്രതിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതിനെത്തുടർന്ന് വീടിനു സമീപത്തുനിന്നും ചൊവ്വാഴ്ച്ച പിടികൂടുകയായിരുന്നു.

പെൺകുട്ടിയെ വീഡിയോ കാളിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു തുടർന്ന് വൈദ്യപരിശോധനക്ക് വിധേയനാക്കി. മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എസ് സി പി ഓ അൻസിം, സി പി ഓമാരായ ജെയ്സൺ സാമൂവൽ, സജി ഇസ്മായിൽ എന്നിവരാണ് പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...