വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്‌ലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്‌ലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. മത്സരത്തിൽ 3 വിക്കറ്റ് നേടിയ ദീപ്‌തി ശർമ്മയുടെ കരുത്തിലാണ് ഇന്ത്യ കുതിച്ചത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിൽ 7 തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ 2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യയുടെ ഏക ഫൈനൽ തോൽവി.

ബംഗ്ലാദേശിലെ സിൽഹെറ്റിൽ വച്ച് നടന്ന ഒന്നാം സെമിയിൽ 148 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ തായ്‌ലൻഡിന് 20 ഓവറിൽ 74 റൺസ്‌ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ 28 പന്തിൽ 42 റൺസുമായി തിളങ്ങി. 36 റൺസുമായി ഹർമൻപ്രീത് കൗറും 27 റൺസുമായി ജമീമ റോഡ്രിഗസും ഷെഫാലി വർമക്ക് മികച്ച പിന്തുണ നൽകി. ശനിയാഴ്‌ച സിൽഹറ്റിൽ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഇന്ത്യ നേരിടുക. ഇതുവരെ നടന്ന 8 വനിതാ ഏഷ്യ കപ്പുകളിലും ഫൈനലിൽ എത്തിയ ഏക ടീം കൂടിയാണ് ഇന്ത്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...