വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പോലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പോലീസ് കേസെടുത്തത്. അധ്യാപകനായ അരുണ്‍ മോഹനാണ് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. അധ്യാപകനെതിരെ തിങ്കളാഴ്ച കുട്ടി സ്കൂള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തുവെങ്കിലും ഈ വിവരം പോലീസിനെ അറിയിച്ചില്ല. കുട്ടിയുടെ ബന്ധുവാണ് വെള്ളിയാഴ്ച പോലീസിനെ വിവരം അറിയിക്കുന്നത്. പോലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്. പ്രഥമ അധ്യാപകനുള്‍പ്പെടെ സ്കൂള്‍ അധികൃതർക്കെതിരെയാണ് ഫോർട്ട് പോലീസ് കേസെടുത്തത്. അറസ്റ്റിലായ അധ്യാപകൻ ഇപ്പോള്‍ റിമാൻഡിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....