പോക്‌സോ കേസ് ഇരകള്‍ക്ക് നഷ്ടപരിഹാരം : സര്‍ക്കാര്‍ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈംഗികാതിക്രമത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് ഹൈക്കോടതി. അനുയോജ്യമായ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുകയോ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നിലവിലെ പദ്ധതിയില്‍ ഭേദഗതി വരുത്തുകയോ വേണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു. ലൈംഗികാതിക്രമത്തിന് ഇരകളായ രണ്ടുപേര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനുള്ള ആലപ്പുഴ പോക്സോ പ്രത്യേക കോടതി ഉത്തരവിനെതിരെ എറണാകുളത്തെ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റി നല്‍കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്.

പോക്സോ കേസ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. പോക്‌സോ ഇരകള്‍ക്ക് ഗുണകരമാകുമെന്നതിനാല്‍ ഭേദഗതികള്‍ അനിവാര്യമാണെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അറിയിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് 2017ല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. 2021ല്‍ നിയമത്തില്‍ ഭേദഗതിയും കൊണ്ടുവന്നു. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.എന്നാല്‍, നിയമത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ പോക്‌സോ കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...