ഇപ്പോൾ ബന്ധം നല്ല രീതിയിലാണ്, വഷളാവാതെ ശ്രദ്ധിക്കണം ; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മന്ത്രിയുടെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

അത്തോളി: പാലം പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥന്മാരും കരാറുകാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇപ്പോള്‍ നമ്മള്‍ തമ്മിലുള്ള ബന്ധം നല്ല രീതിയിലാണ്. അത് വഷളാവാതെ ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ തോരായി കടവ് പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കടമെടുപ്പിലും സാമ്പത്തിക വിഹിതത്തിലും കേന്ദ്രം എത്ര വെട്ടിക്കുറച്ചാലും സംസ്ഥാനത്തിന്റെ വികസനത്തില്‍ ഒരടി പുറകോട്ട് പോകാതെ കുതിപ്പ് തുടരുമെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് വഴി അര്‍ഹതപ്പെട്ട 13,000 കോടിയുടെ കുറവാണ് നിലവില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ നേരിടുന്നത്. ഇത്തരം പ്രതിസന്ധി ജനം അറിയണം. അത്തോളി ചേമഞ്ചേരി പ്രദേശം ടൂറിസം സാധ്യതകളില്‍ ഉള്‍പ്പെടുത്താനും പാലത്തില്‍ സ്ഥിരം ദീപാലങ്കാരം ചെയ്യാനും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. 2024 ല്‍ പണി പൂര്‍ത്തീകരിച്ച് പാലം നാടിന് നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...