ജ്യേഷ്​ഠത്തിയുടെ ഒത്താശയോടെ സഹോദരിമാരെ പീഡിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: ജ്യേഷ്​ഠത്തിയുടെ ഒത്താശയോടെ രണ്ട് സഹോദരിമാരെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ എട്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഒത്താശ ചെയ്തതിന് ജ്യേഷ്ഠത്തിക്കെതിരെയും കേസുണ്ട്​.

മഞ്ചേശ്വരം പോലീസ്‌ സ്​റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. മണി പ്രതാപ്, മഞ്ചുശരത്, സുനില്‍, രാജേഷ്, നവീന്‍, രാജേന്ദ്രന്‍, വള്ളി, നന്ദേശ് എന്നിവര്‍ക്കെതിരെയാണ് കേസ്.

പീഡനത്തിന് ഇരയായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസ്​. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 29കാരിയായ ജ്യേഷ്ഠത്തിയുടെ ഒത്താശയോടെ ഇരുവരെയും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

ഒരുമാസം മുമ്പ് സഹോദരിമാരായ മൂന്നുപേരെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. പോലീസ് അന്വേഷണത്തിനിടെ ഒരുവീട്ടിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു​ വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...