റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്ന് ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ യുവതി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്ന് ഒഴിവാക്കി. ലക്ഷ്മിക്ക് പകരം മറ്റൊരു നടിയെ സീരിയലില്‍ ഉള്‍പ്പെടുത്തിയെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചു.

വളരെക്കാലം പ്രണയിക്കുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും ചെയ്തശേഷം, കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനംനൊന്താണ് റംസി ജീവനൊടുക്കിയത്. വളയിടല്‍ ചടങ്ങുകള്‍ അടക്കം നടത്തിയശേഷമായിരുന്നു കാമുകന്‍ ഹാരിസും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയത്. കൂടുതല്‍ സാമ്പത്തികശേഷിയുള്ള പെണ്‍കുട്ടിയുമായി വിവാഹം നടത്താനായിരുന്നു ഹാരിസും വീട്ടുകാരും പദ്ധതിയിട്ടത്.

റംസിയുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ പദ്ധതിയിട്ടത് കാമുകന്‍ ഹാരിസിന്റെ സഹോദരന്റെ ഭാര്യ കൂടിയായ ലക്ഷ്മി പ്രമോദാണെന്ന് റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവില്‍ പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...