ഒൻപത് വയസ്സുകാരിയോട് ലൈംഗികാതിക്രമം ; 41 കാരന് 5 വർഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സ്വന്തം മകളുടെ പ്രായമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് 5വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ഗാന്ധിനഗർ സ്വദേശിയായ ഗിരീഷ് ആണ് മകളോടൊപ്പം കളിക്കാൻ വന്ന ഒമ്പത് വയസ്സുകാരിയോട് ലൈം​ഗികാതിക്രമം കാട്ടിയത്. 2024ലെ ഓണാവധിക്കാലത്തായിരുന്നു സംഭവം. ദൂരെ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി ഓണാവധിക്ക് ഗിരീഷിന്റെ  മകളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയതായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങിനെ. പ്രതിയുടെ മകളും അതിജീവിതയും വീടിന്റെ  ടെറസിൽ കളിക്കുകയായിരുന്നു. പെൺകുട്ടി താഴെ ഇറങ്ങി റൂമിലെത്തിയപ്പോൾ ഇയാൾ അതിക്രമം കാണിക്കുകയായിരുന്നു. വിചാരണ വേളയിൽ ഗിരീഷിന്റെ  ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയത് കേസിൽ നിർണായകമായി. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി, 30000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....