ചികിത്സയ്‌ക്കെത്തിയ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അബൂബക്കർ മികച്ച ഡോക്ടർക്കുള്ള സർക്കാരിന്റെ അവാർഡ് വാങ്ങിയ ആൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചികിത്സക്കെത്തിയ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചതിന് അറസ്റ്റിലായ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. സി എം അബൂബക്കർ 2018 ലെ സംസ്ഥാന സർക്കാർ അവാർഡ് ജേതാവെന്ന് റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ ചാലപ്പുറത്തെ പ്രമുഖ ഡോക്ടർ ആണ് അറസ്റ്റിലായ അബൂബക്കർ. ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയെ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലാണ് അറസ്റ്റ്.

സ്വകാര്യ ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടറിനുള്ള 2018 ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവാണ് ഡോക്ടർ അബൂബക്കർ എന്നതാണ് എടുത്ത് പറയേണ്ടത്. പിണറായി സർക്കാരിന്റെ കൈയ്യിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ അബൂബക്കറുടെ ഉള്ളിൽ ഒരു കാമപ്പിശാച് ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് നാട്ടുകാരും രോഗികളും തിരിച്ചറിയുന്നത്.

കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ അബൂബക്കർ ഏപ്രിൽ 11, 17 തിയതികളിൽ ചാലപ്പുറത്തുള്ള ഡോക്‌ടേഴ്‌സ് ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. സംഭവത്തോടെ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് തിങ്കളാഴ്ച്ച രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അറസ്റ്റ് ചെയ്ത് പ്രതിയെ കോഴിക്കോട് കസബ പൊലീസ് കോടതിയിൽ ഹാജരാക്കി. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതോടെ ജുഡീഷ്യൽ കസ്റ്റഡിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...