ലഹരി ഇടപാടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാരന് നേരെ മുളക് സ്പ്രേ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; കിളിമാനൂരില്‍ പൊലീസിന് നേരെ ലഹരിമാഫിയ സംഘത്തിന്റെ മുളക് സ്പ്രേ ആക്രമണം. കടയ്ക്കല്‍ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. കടുമാന്‍കുഴി സ്വദേശി അനീഷിന്റെ വീട്ടില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ ലഹരിമാഫിയ സംഘത്തിലെ തലവന്‍ വിവേകിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കൊല്ലം കടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ലഹരി കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് കിളിമാനൂര്‍ പോലീസ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്.

അനീഷിന്റെ വീട്ടില്‍ ലഹരി മാഫിയ സംഘം സജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന് കടയ്ക്കല്‍ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസ് എത്തിയ വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ മുളക് സ്‌പ്രേ തളിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പരിശോധനയില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. മുളക് സ്പ്രേ ആക്രമണമേറ്റ പോലീസുകാരന്റെ കണ്ണിന് സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തെ ഗൗരവമായാണ് പോലീസ് കാണുന്നത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി;തിരുവനന്തപുരം കോർപറേഷന്റെ പുതിയ കെട്ടിട നിർമ്മാണ നീക്കത്തിനെതിരെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ...